Israel Wildfire: ജറുസലേമിനെ നടുക്കി വമ്പൻ കാട്ടുതീ, ആയിരക്കണക്കിന് പേരെ ഒഴിപ്പിച്ചു, അന്താരാഷ്ട്ര സഹായം തേടി ഇസ്രായേൽ
ബുധനാഴ്ച രാത്രിയിലെ കണക്കുകള്‍ പ്രകാരം 3,000 ഏക്കറോളം പ്രദേശം കത്തിനശിച്ചു. വരണ്ട കാലാവസ്ഥയും ശക്തമായ കാറ്റുമാണ് തീയണയ്ക്കല്‍ ശ്രമത്തെ ദുഷ്‌കരമാക്കുന്നത്. 160 ലേറെ അഗ്‌നിശമനസേന യൂണിറ്റുകളും 12 വിമാനങ്ങളും തീയണയ്ക്കാനുള്ള ശ്രമത്തിലാണ്. വിമാനങ്ങളെ കൂടാതെ ഹെലികോപ്റ്ററുകളും ഉദ്യമത്തില്‍ ഭാഗമാണ്. രക്ഷാപ്രവര്‍ത്തനത്തിനും തിരച്ചിലിനുമായി സൈന്യവും പ്രദേശത്തുണ്ട്. കാട്ടുതീയെ തുടര്‍ന്ന് ദേശീയപാതകള്‍ ഉള്‍പ്പെടുന്ന പ്രധാന റോഡുകളെല്ലാം അടച്ചു. ഇസ്രായേലിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടുള്ളതില്‍ ഏറ്റവും വലിയ തീപ്പിടുത്തമാണ് ഇതെന്നാണ് വിവരം.