Pakistan vs India: നിയന്ത്രണരേഖയില്‍ വെടിവയ്പ് തുടര്‍ന്ന് പാക്കിസ്ഥാന്‍. കുപ്വാര, ഉറി, അഖ്‌നൂര്‍ മേഖലകളില്‍ പാക് സൈന്യം നിയന്ത്രണരേഖകളില്‍ വെടിയുതിര്‍ത്തു. തുടര്‍ച്ചയായി ഏഴാം ദിവസമാണ് രാത്രി നിയന്ത്രണരേഖ ലംഘിച്ചുള്ള പാക്കിസ്ഥാന്‍ വെടിവയ്പ്. ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാനു അതേ നാണയത്തില്‍ മറുപടി നല്‍കി.
അതേസമയം ഇന്ത്യയുടെ ഭാഗത്തുനിന്ന് ഏതുനിമിഷവും ഒരു ആക്രമണം ഉണ്ടാകാമെന്നാണ് പാക്കിസ്ഥാന്‍ ഭയക്കുന്നത്. അതിനാല്‍ സൈന്യത്തോടു സുസജ്ജമായിരിക്കാന്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യയുടെ ഭാഗത്തുനിന്ന് സൈനിക നടപടി ഉണ്ടായാല്‍ ആണവായുധം പ്രയോഗിക്കാന്‍ പോലും തങ്ങള്‍ മടിക്കില്ലെന്നാണ് പാക്കിസ്ഥാന്റെ നിലപാട്.