ഇന്ത്യയുടെ ഭാഗത്തുനിന്ന് സൈനിക നടപടി ഉണ്ടായാല്‍ ശക്തമായി തിരിച്ചടിക്കാന്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ സൈന്യത്തിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ തിരിച്ചടി നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സൈന്യത്തിനു പൂര്‍ണസ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. ഇതിനു പിന്നാലെ പാക്കിസ്ഥാന്‍ വാര്‍ത്താവിനിമയ മന്ത്രി അത്തൗല്ലയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം വിളിച്ചുചേര്‍ത്തു. പുലര്‍ച്ചെ രണ്ടിനാണ് ഈ യോഗം ചേര്‍ന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
' അടുത്ത 24-36 മണിക്കൂറിനുള്ളില്‍ ഇന്ത്യ പാക്കിസ്ഥാനെതിരെ സൈനിക ആക്രമണം നടത്തുമെന്ന് വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് എന്തെങ്കിലും ആക്രമണം ഉണ്ടായാല്‍ പൂര്‍ണ ശക്തിയോടെ പാക്കിസ്ഥാന്‍ തിരിച്ചടിക്കും. എന്ത് വില കൊടുത്തും പാക്കിസ്ഥാന്‍ സ്വന്തം ഭൂമി സംരക്ഷിക്കുകയും സര്‍വ്വസജ്ജമായി പ്രതികരിക്കുകയും ചെയ്യും,' പാക്കിസ്ഥാന്‍ മന്ത്രി പറഞ്ഞു.