ഇന്ത്യയുടെ ഭൂമി ചൈനയ്ക്കു വിട്ടുനല്‍കിയ പ്രധാനമന്ത്രി ഭീരു: രാഹുല്‍ ഗാന്ധി

ശ്രീനു എസ്
വെള്ളി, 12 ഫെബ്രുവരി 2021 (10:36 IST)
ഇന്ത്യയുടെ ഭൂമി ചൈനയ്ക്കു വിട്ടുനല്‍കിയ പ്രധാനമന്ത്രി ഭീരുവാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബുധനാഴ്ചമുതല്‍ കിഴക്കന്‍ കിഴക്കന്‍ ലഡാക്കില്‍ നിന്നും ഇന്ത്യയും ചൈനയും സൈനികരെ പിന്‍വലിക്കാന്‍ തുടങ്ങിയെന്ന് പ്രതിരോധമന്ത്രി രാജ്യസഭയില്‍ പറഞ്ഞിരുന്നു. ചൈനീസ് സേന പാംഗോങ് തടാകത്തിനു വടക്കുള്ള ഫിംഗര്‍ എട്ടിലേക്കും ഇന്ത്യ ഫിംഗര്‍ മൂന്നിലേക്കും പിന്മാറുന്നുവെന്നാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചത്.
 
എന്നാല്‍ ഫിംഗര്‍ നാല് ഇന്ത്യയുടെ ഭൂപ്രദേശമാണെന്നും അവിടെ നിന്നും മൂന്നിലേക്ക് എന്തിനാണ് പോയതെന്നും രാഹുല്‍ ചോദിച്ചു. രാജ്യത്തിന് ഉത്തരം നല്‍കാന്‍ മോദി തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article