ബിജെപി സിപിഎമ്മിനെയോ, പ്രധാനമന്ത്രി കേരള മുഖ്യമന്ത്രിയെയോ വിമർശിയ്ക്കാൻ തയ്യാറല്ല: രാഹുൽ ഗാന്ധി

വെള്ളി, 29 ജനുവരി 2021 (08:30 IST)
കൽപ്പറ്റ: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്ന പശ്ചാത്തലത്തിൽ ഇടതുപക്ഷത്തെ വിമർശിച്ച് രാഹുൽ ഗാന്ധി. ബിജെപി സിപിഎമ്മിനെയോ, പ്രധാനമന്ത്രി കേരള മുഖ്യമന്ത്രിയെയോ വിമർശിയ്ക്കാൻ തയ്യാറാകുന്നില്ല എന്നും ഇതിന് പിന്നിലെ രാഷ്ട്രീയ കാണാതിരിയ്ക്കാനാകില്ല എന്നും രാഹുൽ ഗന്ധി വയനാട്ടിൽ പറഞ്ഞു. 'മറ്റു സംസ്ഥാനങ്ങളിലേതു പോലെ സിബിഐ കേരളത്തെ സമ്മർദ്ദത്തിലാക്കുന്നില്ല. ഇടതുപക്ഷം കേരളത്തിൽ ചെയ്യുന്നത് എന്താണെന്ന് എല്ലാവർക്കും അറിയാം, ഇവിടെ ഒരു തെരഞ്ഞെടുപ്പ് വരുന്നുണ്ട്. പ്രത്യയശാസ്ത്രങ്ങളുടെ മത്സരമാണ് അവിടെ നടക്കുക. ബിജെപി ഒരിയ്ക്കലും സിപിഎമ്മിനെയോ, പ്രധാനമന്ത്രി ഒരിയ്ക്കലും കേരള മുഖ്യമന്ത്രിയെയോ വിമർശിയ്ക്കാറില്ല. കൊൺഗ്രസ്സ് ആണ് ബിജെപിയ്ക്കെതിരെ ശബ്ദമുയർത്തുന്നത്. ഇതിന്റെ രാഷ്ടീയം കാണാതിരിയ്ക്കാനാകില്ല. യുഡിഎഫ് അധികാരത്തിൽ വന്നാൽ വയനാട്ടിൽ മെഡിക്കൽ കോളേജ് ആരംഭിയ്ക്കും എന്നും രാഹുൽ ഗാന്ധി പറഞ്ഞു.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍