ഗാസിപ്പൂരില്‍ 144 പ്രഖ്യാപിച്ചു. സമരവേദി ഒഴിയണമെന്ന് കര്‍ഷകര്‍ക്ക് പൊലീസ് നിര്‍ദേശം നല്‍കി. എന്നാല്‍ വെടിവച്ചുകൊന്നാലും സമരം അവസാനിപ്പിക്കില്ലെന്ന് കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. സമരവേദിയില്‍ നിരാഹാര സമരത്തിലാണ് രാകേഷ് ടിക്കായത്ത്. പിന്‍മാറിയില്ലെങ്കില്‍ ബലംപ്രയോഗിച്ച് ഒഴിപ്പിക്കുമെന്ന് പൊലീസ് പറഞ്ഞിട്ടുണ്ട്.