ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം ഉപയോക്താക്കള്‍ക്ക് മോശം വാര്‍ത്ത; 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് നികുതി ചുമത്തുമോ?
ഇന്ത്യയിലും ആഗോളതലത്തിലും യുപിഐ ഉപയോഗം അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പച്ചക്കറി വില്‍പ്പനക്കാരന് പണം നല്‍കുന്നത് മുതല്‍ ഓണ്‍ലൈനില്‍ ഷോപ്പിംഗ് നടത്തുന്നതിനു വരെ, മിക്ക ആളുകളും ഇപ്പോള്‍ യുപിഐ ഉപയോഗിക്കുന്നു. എന്നാല്‍ ഇപ്പോള്‍ യുപിഐ വഴി 2000 രൂപയില്‍ കൂടുതലുള്ള ഇടപാടുകള്‍ക്ക് നികുതി ചുമത്തുമെന്ന് അവകാശപ്പെടുന്ന ചില റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുകയാണ്.
ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ജിഎസ്ടി ചുമത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടോ എന്ന് രാജ്യസഭാ എംപി അനില്‍ കുമാര്‍ യാദവ് പാര്‍ലമെന്റില്‍ ചോദിച്ചിരുന്നു. ഈ നീക്കത്തിനെതിരെ പൊതുജനങ്ങള്‍ എന്തെങ്കിലും പ്രാതിനിധ്യം സമര്‍പ്പിച്ചിട്ടുണ്ടോ എന്നും അദ്ദേഹം അന്വേഷിച്ചു.
2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ (യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ്) ഇടപാടുകള്‍ക്ക് നികുതി ഈടാക്കില്ലെന്ന് ധനമന്ത്രാലയം സ്ഥിരീകരിച്ചു. 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് ജിഎസ്ടി (ചരക്ക് സേവന നികുതി) ചുമത്തുമെന്ന റിപ്പോര്‍ട്ടുകള്‍ പൂര്‍ണ്ണമായും തെറ്റാണെന്നും അടിസ്ഥാനരഹിതമാണെന്നും മന്ത്രാലയം തള്ളിക്കളഞ്ഞു.