റീമ: ഫോണില്‍ പറയേണ്ട കാര്യമില്ല. വന്നാലും ഇല്ലെങ്കിലും മനസ്സമാധാനം തരില്ല.
കമല്‍രാജ്: മടുത്തു പോയാല്‍ അത് ഒഴിവാക്കൂ, പ്രശ്‌നം പരിഹരിക്കപ്പെടും?
റീമ: അതിനായി നിങ്ങള്‍ ഒരു തീരുമാനം എടുക്കണം?
കമല്‍രാജ്: ഞാന്‍ എന്ത് തീരുമാനം എടുക്കണം, കുട്ടിയെ കാണാന്‍ ഞാന്‍ വരുന്നതില്‍ എന്താണ് പ്രശ്‌നം?
എന്നിങ്ങനെയാണ് ഫോണ്‍ സംഭാഷണം. സംഭാഷണത്തില്‍ കുട്ടിയുടെ സംരക്ഷണം താന്‍ ആഗ്രഹിക്കുന്നുവെന്ന് കമല്‍രാജ് പറയുന്നതായി കേള്‍ക്കാം. റീമയുടെ ആത്മഹത്യാക്കുറിപ്പ് നേരത്തെ പുറത്തുവന്നിരുന്നു. ഭര്‍ത്താവും ഭര്‍തൃവീട്ടുകാരുമാണ് അവരുടെ മരണത്തിന് ഉത്തരവാദികളെന്ന് അവരുടെ കുറിപ്പില്‍ പറയുന്നു. അമ്മയ്ക്കുവേണ്ടി അവന്‍ എന്നെയും എന്റെ മകനെയും ഉപേക്ഷിച്ചു. കുട്ടിക്കുവേണ്ടി പോയി മരിക്കാന്‍ അവന്‍ എന്നോട് ആവശ്യപ്പെട്ടു. അമ്മായിയമ്മ തന്നെ നിരന്തരം ഉപദ്രവിച്ചുവെന്നിങ്ങനെയാണ് ആത്മഹത്യ കുറിപ്പില്‍ പറയുന്നത്.