Kerala Fever Outbreak:ആശങ്കയായി പനിക്കേസുകളിൽ വർധനവ്, സംസ്ഥാനത്ത് പ്രതിദിനം ചികിത്സ തേടുന്നത് 10,000ത്തിലധികം പേരെന്ന് കണക്കുകൾ

അഭിറാം മനോഹർ

വ്യാഴം, 24 ജൂലൈ 2025 (19:12 IST)
സംസ്ഥാനത്ത് ഒരാഴ്ചയായി പകര്‍ച്ചപനിക്ക് ചികിത്സ തേടുന്നത് പ്രതിദിനം പതിനായിരത്തിലധികം പേര്‍. ഇടവിട്ടുള്ള മഴയും കാലാവസ്ഥയിലുണ്ടായ മാറ്റവുമാണ് പനി പടരാന്‍ കാരണമെന്നാണ് നിഗമനം. വൈറല്‍ പനിയാണ് ഭൂരിഭാഗം പേരിലും റിപ്പോര്‍ട്ട് ചെയ്യുന്നത്. ആശങ്കയ്ക്കിടയാക്കി ഡെങ്കി,എലിപ്പനി കേസുകളിലും വര്‍ധനവുണ്ട്.
 
കഴിഞ്ഞ മാസം കോവിഡ് ബാധിതരുടെ എണ്ണത്തിലുണ്ടായ കുതിപ്പിലെ ആശങ്ക ഇപ്പോള്‍ കഴിഞ്ഞ നിലയിലാണ്. നിലയില്‍ 45 പേര്‍ മാത്രമെ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. അതേസമയം ഒരാഴ്ചക്കിടെ മൂന്നൂറിലധികം ഡെങ്കി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഈ വര്‍ഷം ഇതുവരെ ഡെങ്കിപനി ബാധിച്ച് 37 പേര്‍ മരണപ്പെട്ടു. എലിപ്പനി  ബാധിച്ച് 88 പേരാണ് ഈ വര്‍ഷം മരണപ്പെട്ടത്. ഇതില്‍ 23 മരണങ്ങള്‍ സംഭവിച്ചത് ഈ മാസമാണ്. വളരെ വൈകി മാത്രമാണ് എലിപ്പനി സ്ഥിരീകരിക്കുന്നത് എന്നാണ് മരണനിരക്ക് ഉയരാനുള്ള കാരണം.516 പേര്‍ നിലവില്‍ എലിപ്പനി ചികിത്സയിലാണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍