കുത്തനെ ഇടിഞ്ഞ് സ്വര്‍ണ്ണവില; പവന് കുറഞ്ഞത് 1000 രൂപ

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 24 ജൂലൈ 2025 (14:36 IST)
സംസ്ഥാനത്ത് കുത്തനെ ഇടിഞ്ഞ് സ്വര്‍ണ്ണവില. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 1000 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് വില 74400 രൂപയായി. കൂടാതെ ഗ്രാമിന് 125 രൂപ കുറഞ്ഞു. ഇതോടെ ഒരുഗ്രാമിന് 9255 രൂപയായി. ഡോളര്‍ കരുത്താര്‍ജിച്ചതാണ് സ്വര്‍ണ്ണവില ഉയരാന്‍ കാരണമായത്.
 
കഴിഞ്ഞ ദിവസം അമേരിക്ക -യൂറോപ്യന്‍ യൂണിയന്‍ വ്യാപാര ചര്‍ച്ചകള്‍ നടക്കുകയും ഡോളര്‍ മൂല്യം താഴുകയും ചെയ്തതോടെ സ്വര്‍ണവില ഉയര്‍ന്നിരുന്നു. ഇന്നലെ ഗ്രാമിന് 95 രൂപ ഉയര്‍ന്ന് 9380 രൂപയും പവന് 760 രൂപ ഉയര്‍ന്ന് 75040 രൂപയുമായി. ചരിത്രത്തില്‍ ആദ്യമായിട്ടാണ് സ്വര്‍ണ്ണത്തിന് 75000 രൂപ കടന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍