കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ അപകീർത്തിപ്പെടുത്താൻ രാഹുൽ ഗാന്ധി വിദേശത്തി പോയി ഇന്ത്യ വിരുദ്ധരുമായി ഗൂഢാലോചന നടത്തിയെന്ന് ബിജെപി. കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പോപ് ഗായിക റിഹാനയും, മുൻ പോൺ താരം മിയ ഖലീഫയും ഉൾപ്പടെയുള്ളവർ രംഗത്തെത്തിയതിന് പിന്നാലെയാണ് ബിജെപി വക്താവ് സാംപിത് പത്ര ആരോപണവുമായി രംഗത്തെത്തിയിരിയ്ക്കുന്നത്. ഇന്ത്യ വിരുധ പ്രൊപ്പഗാണ്ട പ്രചരിപ്പിയ്ക്കുന്നതിനായി മിയ ഖലീഫയുമായും റിഹാനയുമായും രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തിയെന്നാണ് അരോപണം.
'രാഹുൽ റിഹാന ആൻഡ് റാക്കറ്റ്' എന്ന പേരിലായിരുന്നു പത്രയുടെ വാർത്താ സമ്മേളനം. കർഷക റാലിയിൽ ഉണ്ടായ സംഘർഷങ്ങളെ തുടർന്ന് ഡൽഹിയിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു എന്ന സിഎൻഎൻ വാർത്ത പങ്കുവച്ചുകൊണ്ട് പോപ് ഗായിക റിഹാന 'എന്തുകൊണ്ട് ഇതെക്കുറിച്ച് നമ്മൾ സംസാരിയ്ക്കുന്നില്ല' എന്ന ചോദ്യം ഉന്നയിച്ചിരുന്നു ഫാർമേഴ്സ് പ്രൊട്ടെസ്റ്റ് എന്ന ഹാഷ്ടാഗോടെയായിരുന്നു ട്വീറ്റ്. ഇതോടെ കർഷക സമരം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായി. പിന്നാലെ രാജ്യത്തെ അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ ബിജെപി നാണംകെടുത്തി എന്ന് രാഹുൽ ഗാന്ധി വിമർശിച്ചിരുന്നു.