രാജ്യം ഈ പ്രൊപ്പഗണ്ടയ്ക്ക് എതിരാണ്, കർഷകപ്രക്ഷോഭത്തിൽ അഭിപ്രായം വ്യക്തമാക്കി സച്ചിൻ

ബുധന്‍, 3 ഫെബ്രുവരി 2021 (22:20 IST)
കർഷകപ്രക്ഷോഭത്തിൽ തന്റെ നിലപാട് വ്യക്തമാക്കി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. നേരത്തെ പോപ് ഗായിക റിഹാന, ലെബനീസ് നടി മിയ ഖലീഫ എന്നിവര്‍ കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. സംഭവം അന്താരാഷ്ട്ര തലത്തിൽ വിവാദമായതോടെയാണ് സച്ചിൻ തന്റെ അഭിപ്രായം ട്വിറ്ററിൽ കുറിച്ചത്.
 
 ഇന്ത്യയുടെ പരമാധികാരത്തില്‍ ഒരു വിട്ടുവീഴ്ച്ചയുമുണ്ടാവില്ല. പുറത്തുനിന്നുള്ളവര്‍ കാഴ്ച്ചക്കാര്‍ മാത്രമാണ്. അവർ ഇതിൽ ഭാഗമല്ല. ഇന്ത്യ എന്താണെന്ന് ഞങ്ങൾക്കറിയാം ഞങ്ങളെടുക്കുന്നതാണ് തീരുമാനം. ഒരു രാജ്യമെന്ന നിലയില്‍ ഒന്നിച്ചുനില്‍ക്കണം. സച്ചിൻ ട്വിറ്ററിൽ കുറിച്ചു. ഇന്ത്യ ടുഗെതര്‍, ഇന്ത്യ എഗെയ്ന്‍സ്റ്റ് പ്രൊപഗന്‍ഡ എന്നീ ഹാഷ് ടാഗുകളോടെയാണ് സച്ചിന്റെ ട്വീറ്റ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍