ഇതേക്കുറിച്ച് എന്തുകൊണ്ട് നമ്മൾ സംസാരിയ്ക്കുന്നില്ല: കർഷക സമരത്തെ പിന്തുണച്ച് പോപ് ഗായിക റിഹാന

ബുധന്‍, 3 ഫെബ്രുവരി 2021 (08:41 IST)
കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പോപ് ഗായിക റിഹാന. കർഷ സമരവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര മാധ്യമമായ സിഎൻഎൻ റിപ്പോർട്ട് ചെയ്ത വാർത്ത ട്വീറ്റ് ചെയ്തുകൊണ്ടാണ് റിഹാന നിലപാട് വ്യക്തമാക്കിയത്. കർഷക റാലിൽ സംഘർഷം ഉണ്ടായതിനെ തുടർന്ന് ഡൽഹിയിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു എന്ന വാർത്തയാണ് റിഹാന പങ്കുവച്ചിരിയ്ക്കുന്നത്. 'ഇതേക്കുറിച്ച് സംസാരിയ്ക്കാൻ എന്തുകൊണ്ട് നമ്മൾ തയ്യാറാകുന്നില്ല' എന്ന ചോദ്യം ഉന്നയിച്ചുകൊണ്ടാണ് വാർത്ത റിഹാന ട്വീറ്റ് ചെയ്തിരിയ്ക്കുന്നത്. ഫാർമേർസ് പ്രൊട്ടെസ്റ്റ് എന്ന ഹാഷ്‌ടാഗും റിഹാന ട്വീറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നാലുലക്ഷത്തിനടുത്ത് ആളുകളാണ് റിഹാനയുടെ പോസ്റ്റ് ലൈക്ക് ചെയ്തിരിയ്ക്കുന്നത്. ഒന്നര ലക്ഷത്തിലധികം പേർ ട്വീറ്റ് റീട്വീറ്റ് ചെയ്തിട്ടുണ്ട്. 

why aren’t we talking about this?! #FarmersProtest https://t.co/obmIlXhK9S

— Rihanna (@rihanna) February 2, 2021

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍