കര്‍ഷക പ്രക്ഷോഭത്തില്‍ അറസ്റ്റിലായ മാധ്യമ പ്രവര്‍ത്തകന്‍ മന്‍ദീപ് പുനിയക്ക് ജാമ്യം ലഭിച്ചു

ശ്രീനു എസ്

ചൊവ്വ, 2 ഫെബ്രുവരി 2021 (19:30 IST)
കര്‍ഷക പ്രക്ഷോഭത്തില്‍ അറസ്റ്റിലായ മാധ്യമ പ്രവര്‍ത്തകന്‍ മന്‍ദീപ് പുനിയക്ക് ജാമ്യം ലഭിച്ചു. പൊലീസിന്റെ കര്‍ത്തവ്യ നിര്‍വഹണത്തിന് തടസം നിന്നുവെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. ശനിയാഴ്ചയായിരുന്നു അറസ്റ്റ് നടന്നത്. ഡല്‍ഹി കോടതിയാണ് അദ്ദേഹത്തിനിപ്പോള്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്.
 
25000രൂപ കെട്ടിവയ്ക്കണമെന്ന നിബന്ധനയിലാണ് ജാമ്യം. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ഒന്നിലധികം വകുപ്പുകള്‍ ചേര്‍ത്തായിരുന്നു അദ്ദേഹത്തെ അറസ്റ്റുചെയ്തത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍