സംസ്ഥാനത്ത് കൊവിഡ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം രണ്ടുലക്ഷത്തേക്ക് അടുക്കുന്നു

ശ്രീനു എസ്

ചൊവ്വ, 2 ഫെബ്രുവരി 2021 (15:23 IST)
സംസ്ഥാനത്ത് കൊവിഡ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം രണ്ടുലക്ഷത്തേക്ക് അടുക്കുന്നു. ആകെ 1,98,025 ആരോഗ്യ പ്രവര്‍ത്തകരാണ് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത്. എറണാകുളം ജില്ലയിലാണ് ഇന്നലെ ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ (5712) വാക്‌സിന്‍ സ്വീകരിച്ചത്. ആലപ്പുഴ 1566, എറണാകുളം 5712, കണ്ണൂര്‍ 2913, കാസര്‍ഗോഡ് 249, കൊല്ലം 2163, കോട്ടയം 3098, കോഴിക്കോട് 3527, മലപ്പുറം 2224, പാലക്കാട് 2023, പത്തനംതിട്ട 1244, തിരുവനന്തപുരം 3711, തൃശൂര്‍ 3257, വയനാട് 529 എന്നിങ്ങനെയാണ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം. ഇതോടെ 
 
എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ (71) വാക്‌സിനേഷന്‍ കേന്ദ്രങ്ങളുണ്ടായിരുന്നത്. ആലപ്പുഴ 23, എറണാകുളം 71, കണ്ണൂര്‍ 36, കാസര്‍ഗോഡ് 6, കൊല്ലം 27, കോട്ടയം 38, കോഴിക്കോട് 41, മലപ്പുറം 33, പാലക്കാട് 25, പത്തനംതിട്ട 36, തിരുവനന്തപുരം 54, തൃശൂര്‍ 47, വയനാട് 12 എന്നിങ്ങനെയാണ് കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍