ചെന്നൈ ഗ്യാലറിയിൽ ആരവമുയരും, രണ്ടാം ടെസ്റ്റിൽ 50 ശതമാനം കാണികൾക്ക് പ്രവേശനം

ചൊവ്വ, 2 ഫെബ്രുവരി 2021 (13:56 IST)
ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ 50 ശതമാനം കാണികളെ പ്രവേശിപ്പിക്കാൻ തീരുമാനം. ചെന്നൈയിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ 50 ശതമാനം പേരെ പ്രവേശിപ്പിക്കണമെന്ന് ബിസിസിഐ തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷനോട് ആവശ്യപ്പെട്ടു.
 
50,000 പേരെ ഉൾക്കൊള്ളാൻ സാധിക്കുന്ന സ്റ്റേഡിയമാണ് ചെന്നൈയിലേത്. എന്നാൽ അടച്ചിട്ട സ്റ്റേഡിയത്തിൽ തന്നെ കളിക്കണം എന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന്റെ നിലപാട്. അഹമ്മദാബാദ് വേദിയാകുന്ന മൂന്നും നാലും ടെസ്റ്റുകളിലേക്കായി കാണികളെ പ്രവേശിപ്പിക്കാൻ നേരത്തെ തന്നെ തീരുമാനമായിരുന്നു.
 
ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളും അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചത്. എന്നാൽ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെ കാണികളെ പ്രവേശിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍