ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന പരിപാടിയില്‍ സൗബിനെ വേദിയിലിരുത്ത് സംവിധായകന്‍ ലോകേഷ് നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. ചിത്രം റിലീസ് ചെയ്തു കഴിഞ്ഞാല്‍ സൗബിന്‍ ആയിരിക്കും പ്രധാന സംസാരവിഷയമെന്ന് ലോകേഷ് പറഞ്ഞു. രജനികാന്ത്, ആമിര്‍ ഖാന്‍, ഗാനാര്‍ജുന, ശ്രുതി ഹാസന്‍ എന്നീ താരങ്ങളും ഈ സമയത്ത് വേദിയില്‍ ഉണ്ടായിരുന്നു.
' സൗബിന്‍ സാര്‍, എനിക്കറിയാം..! പടം റിലീസ് ആയി കഴിഞ്ഞാല്‍ നിങ്ങളായിരിക്കും പ്രധാന ചര്‍ച്ചാവിഷയമെന്ന് എനിക്ക് അറിയാം. ചെന്നൈയിലേക്ക് വരൂ നിങ്ങള്‍, ഒരുപാട് പേര്‍ കാത്തിരിക്കുന്നു. ഇപ്പോഴേ നിങ്ങളുടെ ഡാന്‍സിന് അവിടെ ഒരുപാട് ആരാധകരുണ്ട്. അഭിനയത്തിനും ഒരുപാട് ആരാധകരുണ്ടെന്ന് അറിയാം,' ലോകേഷ് പറഞ്ഞു.