വളരെ ചുരുങ്ങിയ കാലം കൊണ്ട് ചുരുക്കം ചില സിനിമകൾ കൊണ്ട് പ്രേക്ഷകരെ കയ്യിലെടുത്ത സംവിധായകനാണ് ലോകേഷ് കനകരാജ്. കാർത്തിയെ നായകനാക്കി ലോകേഷ് സംവിധാനം ചെയ്ത കൈതിയായിരുന്നു സംവിധായകന്റെ കരിയർ തന്നെ മാറ്റിമറിച്ചത്. പിന്നാലെ, വിജയ്, കമൽ ഹാസൻ, രജനികാന്ത് തുടങ്ങിയ താരങ്ങൾക്കൊപ്പം ലോകേഷ് സിനിമകൾ ചെയ്തു.
'വിജയ് സാറില്ലെങ്കില്‍ എല്‍സിയു പൂര്‍ണമാകില്ല. അദ്ദേഹം ഇനി സിനിമ ചെയ്യുമോ ഇല്ലയോ എന്ന് നമുക്കാര്‍ക്കും അറിയില്ല. കാരണം, ഇപ്പോള്‍ അദ്ദേഹത്തിന്റെ വിഷന്‍ മറ്റൊന്നാണ്. പക്ഷേ, എന്നായാലും എല്‍സിയു വിജയ് സാറിന്റെ സാന്നിധ്യമില്ലെങ്കില്‍ പൂർണമാകില്ല. ലിയോ 2 അദ്ദേഹത്തെ വെച്ച് ചെയ്യണമെന്നൊക്കെ ആഗ്രഹമുണ്ട്, ലോകേഷ് കനകരാജ് പറയുന്നു.
രജനികാന്തിനെ നായകനാക്കി ഒരുക്കുന്ന കൂലിയാണ് ഇനി പുറത്തിറങ്ങാനുള്ള ലോകേഷ് ചിത്രം. ചിത്രം ആഗസ്റ്റ് 14 ന് പുറത്തിറങ്ങും. ജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. നേരത്തെ ചിത്രത്തിൽ അതിഥി താരമായി ബോളിവുഡ് താരം ആമീർ ഖാൻ എത്തുന്നുണ്ട്.
നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, റീബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരൻ കാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്.