വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍, ഉറക്കമില്ലായ്മ അല്ലെങ്കില്‍ ക്രമരഹിതമായ ഉറക്കം ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിങ്ങളുടെ ആരോഗ്യത്തിന് അപകടകരമാണ്. പകല്‍ സമയത്ത് നിങ്ങള്‍ക്ക് ക്ഷീണം തോന്നിപ്പിക്കുന്നതിനു പുറമേ, ഇത് നിങ്ങളുടെ ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തെ ബാധിക്കുകയും ശരീരഭാരം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, ഈ പ്രശ്‌നം സുഗമമായി പരിഹരിക്കാന്‍ നിങ്ങളെ സഹായിക്കുന്ന ഒരു കാര്യം ഉണ്ട്.
പോഷകാഹാര വിദഗ്ധരുടെ അഭിപ്രായത്തില്‍ കശുവണ്ടി കഴിക്കുന്നത് നിങ്ങള്‍ക്ക് തടസ്സമില്ലാത്ത നല്ല രാത്രി ഉറക്കം നല്‍കുമെന്ന് പറയുന്നു. ശരീരത്തിന് ഉത്പാദിപ്പിക്കാന്‍ കഴിയാത്തതും ഭക്ഷണത്തില്‍ നിന്ന് ലഭിക്കേണ്ടതുമായ ഒരു അവശ്യ അമിനോ ആസിഡായ ട്രിപ്‌റ്റോഫാന്‍ കശുവണ്ടിയില്‍ അടങ്ങിയിട്ടുണ്ട്. പ്രോട്ടീന്‍, സെറോടോണിന്‍, മെലറ്റോണിന്‍ പോലുള്ള പ്രധാന ന്യൂറോ ട്രാന്‍സ്മിറ്ററുകളുടെയും ഹോര്‍മോണുകളുടെയും നിര്‍മ്മാണം എന്നിവയ്ക്ക് ഇത് നിര്‍ണായകമാണ്.