വെളുത്തുള്ളിയുടെ ആരോഗ്യ ഗുണങ്ങളെന്തൊക്കെ?

നിഹാരിക കെ.എസ്

വെള്ളി, 22 ഓഗസ്റ്റ് 2025 (16:32 IST)
അടുക്കളയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് വെളുത്തുള്ളി. ഭക്ഷണങ്ങൾക്ക് മികച്ച രുചി നൽകാനും മണം നൽകാനും വെളുത്തുള്ളിക്ക് സാധിക്കും. രുചിക്കും അപ്പുറം വെളുത്തുള്ളിയിൽ ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. വെളുത്തുള്ളി കഴിക്കുമ്പോൾ ലഭിക്കുന്ന ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
 
വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കുന്നത് പ്രതിരോധ ശേഷി കൂട്ടാൻ സഹായിക്കുന്നു. ഇതിൽ ആന്റിമൈക്രോബിയൽ, ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ള അല്ലിസിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിന് അല്ലിസിൻ ഫലപ്രദമായി ആഗിരണം ചെയ്യാൻ സഹായിക്കും. ഇത് പ്രതിരോധ ശേഷിയും വർധിപ്പിക്കാനും സഹായിക്കുന്നു.
 
ഉയർന്ന രക്ത സമ്മർദ്ദം കുറയ്ക്കാനും, കൊളെസ്റ്ററോൾ നിയന്ത്രിക്കാനും വെളുത്തുള്ളി സഹായിക്കുന്നു. ഹൃദ്രോഗം ഉണ്ടാവാനുള്ള രണ്ട് പ്രധാന ഘടകങ്ങളാണ് ഇവ. കൂടാതെ രക്തയോട്ടം വർധിപ്പിക്കാനും ഇതിലൂടെ ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും വെളുത്തുള്ളി നല്ലതാണ്.
 
വെളുത്തുള്ളിയിൽ പ്രീബയോട്ടിക് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ കുടൽ ബാക്റ്റീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും, വയറുവേദന, ദഹനക്കേട്, ക്രമരഹിതമായ മലവിസർജ്ജനം എന്നിവയിൽ നിന്നും ആശ്വാസം നൽകുകയും ചെയ്യുന്നു.
 
വിശപ്പിനെ നിയന്ത്രിക്കാനും മെറ്റബോളിസം പ്രവർത്തനത്തെ മെച്ചപ്പെടുത്താനും വെളുത്തുള്ളിക്ക് സാധിക്കും. കൂടാതെ വിഷവസ്തുക്കളെ പുറന്തള്ളുകയും ഇതിലൂടെ ദഹന വ്യവസ്ഥയെ വൃത്തിയായി നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.
 
വെളുത്തുള്ളി കഴിക്കുന്നത് ചർമ്മത്തെ തിളക്കമുള്ളതാക്കാൻ സഹായിക്കുന്നു. ഇത് ശരിയായ രീതിയിൽ പോഷകങ്ങളെ ആഗിരണം ചെയ്യുകയും രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍