ഓറഞ്ച്, നാരങ്ങ, ലൈം, ഗ്രേപ്ഫ്രൂട്ട്, ടാൻജെറിൻ തുടങ്ങിയ സിട്രസ് പഴങ്ങൾ ആരോഗ്യത്തിന് നല്ലതാണ്. വിറ്റാമിൻ സി, ആന്റിഓക്സിഡന്റുകൾ, മറ്റ് പോഷകങ്ങൾ എന്നിവയാൽ സമ്പുഷ്ടമായ ഈ പഴങ്ങൾ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. എന്നാൽ, ഇവ പൊതുവേ സുരക്ഷിതമാണെങ്കിലും അമിതമായി കഴിക്കുന്നത് അത്ര നല്ലതല്ല.
ആസിഡ് റിഫ്ലക്സ് പോലുള്ള പ്രശ്നങ്ങൾക്കും പല്ലിന്റെ ഇനാമൽ ദ്രവിക്കുന്നതിനും ഇടയാക്കും. 2013-ൽ കനേഡിയൻ മെഡിക്കൽ അസോസിയേഷൻ ജേണലിൽ പ്രസിദ്ധീകരിച്ച "Grapefruit–medication interactions: Forbidden fruit or avoidable consequences?" എന്ന പഠനം ഗ്രേപ്ഫ്രൂട്ട് ഉൾപ്പെടെയുള്ള ചില സിട്രസ് പഴങ്ങൾ 85-ലധികം മരുന്നുകളുടെ മെറ്റബോളിസത്തെ തടസ്സപ്പെടുത്തുമെന്ന് പറയുന്നു.
സിട്രസ് പഴങ്ങൾ അമിതമായി കഴിക്കുന്നത് ദഹന പ്രശ്നങ്ങൾ ഉണ്ടാക്കും
ചിലർക്ക് സിട്രസ് പഴങ്ങളോട് അലർജിയുണ്ടാകാം