ഇന്ത്യ ഉൾപ്പടെ ഇരുപത് രാജ്യങ്ങൾക്ക് സൗദി അറേബ്യയിൽ പ്രവേശന വിലക്ക്

ബുധന്‍, 3 ഫെബ്രുവരി 2021 (07:15 IST)
റിയാദ്: ഇന്ത്യയും അമേരിക്കയും യുഎഇയുമടക്കം ഇരുപത് രജ്യങ്ങൾക്ക് സൗദി അറേബ്യയിൽ പ്രവേശിയ്ക്കുന്നതിൽ താൽക്കാലിക വിലക്കേർപ്പെടുത്തി. ആരോഗ്യ പ്രവർത്തകരും, നയതന്ത്ര പ്രതിനിധികളും ഉൾപ്പടെ എല്ലാവർക്കും വിലക്ക് ബാധകമായിരിയ്ക്കും എന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി, ബുധനാഴ്ച രാത്രി ഒൻപത് മണിമുതൽ വിലക്ക് പ്രാബല്യത്തിൽ വരും. വിണ്ടും കൊവിഡ് വ്യാപനം ഉണ്ടാകുന്നത് ചെറുക്കുന്നതിനാണ് സൗദിയുടെ നടപടി. ഇന്ത്യ, യുഎഇ, പാകിസ്ഥാന്‍, ഇന്തോനേഷ്യ, ഈജിപ്ത്, ലെബനോന്‍, ജപ്പാന്‍, അമേരിക്ക, ബ്രസീല്‍, അര്‍ജന്റീന, പോര്‍ച്ചുഗല്‍, ജര്‍മനി, അയര്‍ലന്‍ഡ്, ഇറ്റലി. എന്നീ രാജ്യങ്ങളിന്നിന്നുള്ളവർക്കാണ് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരിയ്ക്കുന്നത്. എന്നാൽ ഈ രാജ്യങ്ങളിൽനിന്നുമുള്ള സൗദി പൗരൻമാർക്ക് സൗദിയിലേയ്ക്ക് പ്രവേശനം നൽകും 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍