റോഡിൽ മതിലുകളല്ല, പാലങ്ങൾ പണിയു സർക്കാരെ: ചിത്രങ്ങൾ പങ്കുവച്ച് രാഹുൽ ഗാന്ധി

ചൊവ്വ, 2 ഫെബ്രുവരി 2021 (13:21 IST)
ഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കർഷകരെ പ്രതിരോധിയ്ക്കാൻ റോഡിൽ പൊലീസ് മതിൽ പോലെ തീർത്ത ബാരിക്കേടുകളുടെ ചിത്രം പെങ്കുവച്ച് കേന്ദ്ര സർക്കാരിനെ പരിഹസിച്ച് രാഹുൽ ഗാന്ധി. കർഷകർ വലിയ തോതിൽ സമര കേന്ദ്രങ്ങളിൽ എത്താൻ തുടങ്ങിയതോടെ ഇരുമ്പുവേലികളും കോൺക്രീൻ സ്ലാബുകളും ബാരിക്കേടുകളും സ്ഥാപിച്ച് വലിയ മതിൽ തന്നെ പൊലീസ് സ്ഥാപിച്ചിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് രാഹുൽ ഗാന്ധിയുടെ വിമർശനം. 'ഇന്ത്യൻ സർക്കാരെ, മതിലുകളല്ല, റോഡിൽ പാലങ്ങളാണ് പണിയേണ്ടത്' എന്ന കുറിപ്പോടെയാണ് രാഹുൽ ഗാന്ധി ട്വിറ്ററിൽ ചിത്രങ്ങൾ പങ്കുവച്ചിരിയ്ക്കുന്നത്.

GOI,

Build bridges, not walls! pic.twitter.com/C7gXKsUJAi

— Rahul Gandhi (@RahulGandhi) February 2, 2021

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍