ഐപിഎൽ പ്രതിഫലത്തിൽ ധോണിയെ വെല്ലാൻ മറ്റാരുമില്ല, കണക്കുകൾ ഇതാ !

ചൊവ്വ, 2 ഫെബ്രുവരി 2021 (11:53 IST)
ഐപിഎൽ പ്രതിഫലത്തിൽ ഇന്ത്യയുടെ മുൻ ഇതിഹാസ നായകൻ മഹേന്ദ്ര സിങ് ധോണി തന്നെ ഒന്നാമത്. വിവിധ ഐപിഎൽ സീസണുകളിലായി 150 കോടി പ്രതിഫലം നേടിയ ആദ്യ താരമായി മഹേന്ദ്ര സിങ് ധോണി മാറി. സിഎസ്‌കെയിൽനിന്നും റൈസിങ് പൂനെ ജായന്റ്സിൽനിന്നുമായി 152 കോടി രൂപയാണ് പ്രതിഫലമായി ഇതിനൊടകം ധോണി നേടിയത്. 2008ൽ ആറുകോടി രൂപയ്ക്കാണ് ധോണിയെ സിഎസ്‌കെ സ്വന്തമാക്കിയത്.
 
അടുത്ത മൂന്നു വർഷവും ഇതേ പ്രതിഫലം തന്നെയാണ് ധോണിയ്ക്ക് ലഭിച്ചത്. 2011 മുതൽ 2013 വരെ 8.28 കൊടി രൂപ ധോണിയ്ക്ക് പ്രതിഫലം ലഭിച്ചു. ചെന്നൈ സൂപ്പർ കിങ്സിന് വിലാക്ക് നേരിട്ട 2014ലും 2015ലും 12.5 കോടി രൂപയാണ് റൈസിങ് പൂനെ ജായന്റ്സിൽനിന്നു ധോണിയ്ക്ക് ലഭിച്ച പ്രതിഫലം. 2018 മുതൽ 15 കോടി രൂപയാണ് താരത്തിന് സിഎസ്‌കെ നൽകുന്ന പ്രതിഫലം. 146.6 കോടിയുമയി രോഹിത് ശർമ്മയാണ് ഐപിഎൽ പ്രതിഫലത്തിൽ രണ്ടാംസ്ഥാനത്ത്. 143.2 കോടി രൂപയുമായി കോഹ്‌ലിയാണ് മുന്നാംസ്ഥാനത്ത്. വിദേശ താരങ്ങളിൽ ഏറ്റവുമധികം പ്രതിഫലം നേടിയത് ആർസിബി താരം ഡിവില്ലേഴ്സ് ആണ്. 100 കൊടിയിലധികമാണ് താരത്തിന് പ്രതിഫലമായി ലഭിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍