സി5 എയർക്രോസ് എസ്‌യുവിയുമായി സിട്രോൺ മാർച്ചിൽ ഇന്ത്യൻ വിപണിയിലേയ്ക്ക്

ചൊവ്വ, 2 ഫെബ്രുവരി 2021 (13:44 IST)
പിഎസ്എ ഗ്രൂപ്പിന് കീഴിലുള്ള സിട്രോൺ ഈ വർഷം മാർച്ചിൽ ഇന്ത്യൻ വിപണീയിൽ അരങ്ങേറ്റം കുറിച്ചേയ്ക്കും. സി5 എയർക്രോസ് എന്ന എസ്‌യുവിയാണ് സിട്രോണിന്റെ അരങ്ങേറ്റ വാഹനം. സി5 എയർക്രോസിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള നിർമ്മാണം തമിഴ്നാട്ടിലെ തിരുവള്ളുരിൽ ആരംഭിച്ചിരുന്നു. പ്ലാന്റിൽ നിർമ്മിച്ച ആദ്യ സി5 എയർക്രോസ് എസ്‌യുവിയെ കമ്പനി പ്രദർശിപ്പിയ്ക്കുകയും ചെയയ്തു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി രണ്ടര ലക്ഷം കിലോമീറ്റർ പരീക്ഷണ ഓട്ടം നടത്തിയ ശേഷമാണ് സി5 എയർക്രോസിന്റെ വ്യാവസായിക അടിസ്ഥാനത്തിലുള്ള നിർമ്മാണം സിട്രോൺ ആരംഭിച്ചത്.
 
ചെന്നൈയിൽ പരീക്ഷണ ഓട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രം നേരത്തെ പുറത്തുവന്നിരുന്നു. 4,500എംഎം നീളവും, 1,840എംഎം വീതിയും 1,670 ഉയരവും വാഹനത്തിനുണ്ട്. 230 എംഎം ആണ് വീൽ ബേസ്. കാഴ്ചയിൽ സ്റ്റൈലിഷാണ് സി5 എയർക്രോസ്. വീതി കുറഞ്ഞ നീണ്ട ഗ്രില്ലുകളും, ഹെഡ്‌ലാമ്പുകളുംമെല്ലാം വാഹനത്തിന് വ്യത്യസ്തമായ ഒരു ലുക്കാണ് നൽകുന്നത്. അത്യാധുനില സൗകര്യങ്ങളോടുകൂടിയതാണ് ഇന്റീരിയർ. ആദ്യ അഞ്ച് വർഷങ്ങളിൽ ഓരോ വർഷവും ഓരോ പുതിയ മോഡലുകളെ ഇന്ത്യൻ വിപണിയിൽ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 1.2 ലിറ്റർ പെട്രോൾ, 2.0 ലിറ്റർ ഡീസൽ എഞ്ചിനുകളിലായിരിക്കും വാഹനം ഇന്ത്യൻ വിപണിയിൽ എത്തുക എന്നാണ് റിപ്പോർട്ടുകൾ. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനിലായിരിക്കും വാഹനം എത്തുക എന്നും റിപ്പോർട്ടുതുകൾ ഉണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍