രാമന്റെ ഇന്ത്യയിൽ പെട്രോളിന് 93 രൂപ, സീതയുടെ നേപ്പാളിൽ 53, രാവണണന്റെ ലങ്കയിൽ വെറും 51: പരിഹാസവുമായി സുബ്രഹ്മണ്യൻ സ്വാമി

ബുധന്‍, 3 ഫെബ്രുവരി 2021 (08:18 IST)
ഡൽഹി: ഇന്ധന വില വർധനവിൽ കേന്ദ്ര സർക്കരിനെതിരെ വിമർശനവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ഇന്ത്യയിലെയും അയൽ രാജ്യങ്ങളിലെയും ഇന്ധന വില പരിഹാസ രൂപേണ താരതമ്യം ചെയ്തുകൊണ്ടാണ് സുബ്രഹ്മണ്യൻ സ്വാമിയുടെ വിമർശനം. 'രാമന്റെ ഇന്ത്യയിൽ പെട്രോൾ വില 93 രൂപ, സീതയുടെ നേപ്പാളിൽ 53 രൂപ, രാവണന്റെ ലങ്കയിൽ വെറും 51 രൂപ' എന്ന് വലീയ അക്ഷരങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ള ചിത്രം ട്വിറ്ററിൽ പങ്കുവച്ചുകൊണ്ടാണ് സുബ്രഹ്മണ്യൻ സ്വാമിയുടെ വിമർശനം. സുബ്രഹ്മണ്യൻ സ്വാമിയുടെ ഈ ട്വീറ്റ് സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി മാറി. ഒരു ലക്ഷത്തിലധികം ആളുകളാണ് ട്വീറ്റ് ലൈക് ചെയ്തിരിയ്ക്കുന്നത്. 29,000 ലധികം പേരാണ് ട്വീറ്റ് റീട്വീറ്റ് ചെയ്തത്.   

pic.twitter.com/Imrz3OSag7

— Subramanian Swamy (@Swamy39) February 2, 2021

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍