രാഹുല്‍ മാങ്കൂട്ടത്തില്‍ ആണ് നിലവില്‍ പാലക്കാട് എംഎല്‍എ. ഷാഫി പറമ്പില്‍ ലോക്‌സഭയിലേക്ക് പോയ ഒഴിവില്‍ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് രാഹുല്‍ പാലക്കാട് ജയിച്ചത്. 2026 ലും രാഹുല്‍ പാലക്കാട് മത്സരിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ഷാഫി പറമ്പിലിന്റെ 'എംഎല്‍എ മോഹം'. അതേസമയം രാഹുലിന് വിജയസാധ്യതയുള്ള മറ്റൊരു സീറ്റ് നല്‍കുകയായിരിക്കും ഷാഫിയുടെ പദ്ധതി.
ഷാഫിയുടെ നേതൃത്വത്തില്‍ പാലക്കാട് രഹസ്യ യോഗം ചേര്‍ന്നതായാണ് വിവരം. പാലക്കാട്ടെ ഷാഫി അനുകൂലികള്‍ യോഗത്തില്‍ പങ്കെടുത്തു. കെപിസിസി ജനറല്‍ സെക്രട്ടറി സി.ചന്ദ്രന്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ, ഡിസിസി ജനറല്‍ സെക്രട്ടറിമാര്‍, യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു ഭാരവാഹികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
2026 ല്‍ നിയമസഭയിലേക്ക് മത്സരിക്കാന്‍ ആഗ്രഹിക്കുന്ന കോണ്‍ഗ്രസ് എംപിമാരുടെ എണ്ണവും കൂടിവരികയാണ്. അടൂര്‍ പ്രകാശ്, കെ.സുധാകരന്‍, ബെന്നി ബെഹനാന്‍, ആന്റോ ആന്റണി, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, കെ.സി.വേണുഗോപാല്‍ തുടങ്ങിയവരും നിയമസഭയിലേക്ക് മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.