Shafi Parambil and Rahul Mamkootathil: ഷാഫിയും രാഹുലും അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നു; പ്രിയ ശിഷ്യന്‍മാരെ പ്രതിരോധിക്കാതെ സതീശനും

രേണുക വേണു

ശനി, 14 ജൂണ്‍ 2025 (20:33 IST)
Shafi Parambil and Rahul Mamkootathil

Shafi Parambil and Rahul Mamkootathil: വാഹന പരിശോധന നടത്തുകയായിരുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഷാഫി പറമ്പില്‍ എംപിയും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും ഒറ്റപ്പെടുന്നു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാഹന പരിശോധന നടത്തിയിരുന്നത്. എന്നാല്‍ തങ്ങളുടെ വാഹനം പരിശോധിക്കുന്നതിനിടെ രാഹുലും ഷാഫിയും ഉദ്യോഗസ്ഥരോടു തട്ടിക്കയറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. 
 
പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഷാഫിയെയും രാഹുലിനെയും അതൃപ്തി അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. അകാരണമായി ഉദ്യോഗസ്ഥരോടു തട്ടിക്കയറിയത് തിരഞ്ഞെടുപ്പില്‍ യുഡിഎഫിനു ദോഷം ചെയ്യുമെന്നാണ് സതീശന്റെ നിലപാട്. ഷാഫിയെയും രാഹുലിനെയും പ്രതിരോധിക്കാനും സതീശന്‍ തയ്യാറായില്ല. പ്രതിപക്ഷ നേതാവ് അടക്കം കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളെല്ലാം ഇവര്‍ക്കെതിരെ രംഗത്തെത്തി. 
 
കോണ്‍ഗ്രസ് നേതൃത്വത്തിനു അതൃപ്തിയുണ്ടെന്ന് മനസ്സിലായതോടെ ഷാഫിയും രാഹുലും നിലപാട് മയപ്പെടുത്തി. ഉദ്യോഗസ്ഥര്‍ വാഹനം പരിശോധിച്ചപ്പോള്‍ ആക്രോശിച്ച എംപിയും എംഎല്‍എയും ശനി രാവിലെ മാധ്യമങ്ങളെ കണ്ടപ്പോള്‍ തങ്ങള്‍ പരിശോധന തടഞ്ഞിട്ടില്ലെന്നു ന്യായീകരിച്ചു. സ്വാഭാവികമായ പ്രതികരണമെന്നു പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു ഇരുവരും. രാഹുല്‍ മാങ്കൂട്ടത്തില്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാന്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുകയാണെന്ന് ചില മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍