ഷാഫി വടകരയില്‍ കാലുകുത്തിയപ്പോള്‍ മുകളിലേക്ക് പോയി, ഞാന്‍ താഴേക്കും; കുത്തി മുരളീധരന്‍

രേണുക വേണു

തിങ്കള്‍, 12 മെയ് 2025 (11:25 IST)
പുതിയ കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് അധികാരമേല്‍ക്കുന്ന ചടങ്ങില്‍ പാര്‍ട്ടി തീരുമാനത്തെ പരോക്ഷമായി പരിഹസിച്ച് കെ.മുരളീധരന്‍. കെപിസിസി വര്‍ക്കിങ് പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്ന ഷാഫി പറമ്പിലിനു ആശംസകള്‍ നേരുന്നതിനിടെയാണ് മുരളീധരന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തന്നെ മണ്ഡലം മാറ്റിയത് പരാമര്‍ശിച്ച് പരിഹാസം ഉന്നയിച്ചത്. 
 
ഷാഫി പറമ്പില്‍ വടകരയില്‍ കാലുകുത്തിയപ്പോള്‍ ഗ്രാഫ് മുകളിലേക്ക് പോയെന്നും താന്‍ തൃശൂരിലേക്ക് മാറിയപ്പോള്‍ ഗ്രാഫ് താഴെ പോയെന്നും മുരളീധരന്‍ പറഞ്ഞു. ' ഷാഫി വടകരയിലേക്ക് എത്തിയപ്പോള്‍ മുകളിലേക്ക് പോയി. ഞാന്‍ തൃശൂര്‍ക്ക് മാറിയപ്പോള്‍ താഴേക്ക് പോയി, ടി.എന്‍.പ്രതാപനും താഴേക്ക് പോയി,' മുരളീധരന്‍ പറഞ്ഞു. 
 
2019 ല്‍ വടകര ലോക്‌സഭാ മണ്ഡലത്തില്‍ ജയിച്ചത് മുരളീധരന്‍ ആയിരുന്നു. 2024 ലേക്ക് എത്തിയപ്പോള്‍ വടകര സീറ്റ് ഷാഫി പറമ്പിലിനു വിട്ടുകൊടുക്കേണ്ടിവന്നു. മുരളീധരന്‍ തൃശൂര്‍ മത്സരിച്ചെങ്കിലും ദയനീയമായി തോറ്റു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍