Palakkad By-Election Results 2024 Live Updates: സരിന്‍ ഫാക്ടറില്ല, താമരയും ഭീഷണിയായില്ല, പാലക്കാട്ടില്‍ രാഹുലിന്റെ ലീഡ് നില 10,000 കടന്ന് മുന്നോട്ട്
Palakkad By-Election Results 2024 Live Updates: ശക്തമായ ത്രികോണ മത്സരം നടന്ന പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ ഫലം ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍. രാവിലെ എട്ട് മുതലാണ് വോട്ടെണ്ണല്‍. പോസ്റ്റല്‍ ബാലറ്റ് വോട്ടുകള്‍ ആദ്യം എണ്ണും. വോട്ടെണ്ണല്‍ തുടങ്ങി ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ പാലക്കാടന്‍ കാറ്റ് ആര്‍ക്ക് അനുകൂലമാകുമെന്ന് ഏറെക്കുറെ വ്യക്തമാകും. തിരഞ്ഞെടുപ്പ് ഫലം ഏറ്റവും വേഗത്തില്‍, സമഗ്രമായി അറിയാന്‍ വെബ് ദുനിയ മലയാളത്തിന്റെ ഈ ലിങ്ക് ഫോളോ ചെയ്യുക:
11:51 AM: ലീഡ് 10,000 ആയി ഉയർത്തി രാഹുൽ മാങ്കൂട്ടത്തിൽ
11:30 AM: എട്ടാം റൗണ്ട് പിന്നിടുമ്പോൾ ലീഡ് നില 4,980 ആയി ഉയർത്തി രാഹുൽ മാങ്കൂട്ടത്തിൽ
10:30 AM:ബിജെപി സ്ഥാനാർഥി സി കൃഷ്ണകുമാർ ലീഡ് തിരിച്ചുപിടിച്ചു. 412 വോട്ടുകൾക്ക് മുന്നിൽ
10.00 AM: പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ 1,418 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. ബിജെപി അക്കൗണ്ട് തുറക്കില്ലെന്നാണ് ഇപ്പോഴത്തെ ട്രെന്‍ഡില്‍ നിന്ന് വ്യക്തമാകുന്നത്
ഉപതിരഞ്ഞെടുപ്പില്‍ 70.51 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. 2021 ല്‍ 75.83 ശതമാനമായിരുന്നു പോളിങ്. അന്തിമ വോട്ടര്‍ പട്ടിക പ്രകാരം ആകെ 1,94,706 വോട്ടര്‍മാരാണ് ഇത്തവണ പാലക്കാട് ഉണ്ടായിരുന്നത്. അതില്‍ 1,37,302 പേര്‍ വോട്ട് രേഖപ്പെടുത്തി.