ആ റെക്കോർഡും ഇനി സ്മിത്തിന് സ്വന്തം, മറികടന്നത് സച്ചിനെയും സെവാഗിനെയും

തിങ്കള്‍, 18 ജനുവരി 2021 (15:17 IST)
അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ അതിവേഗം 7,500 റൺസുകൾ പൂർത്തിയാക്കുന്ന താരമെന്ന റെക്കോർഡ് സ്വന്തമാക്കി ഓസീസ് താരം സ്റ്റീവ് സ്മിത്ത്. ഇന്ത്യയും ഓസീസും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിലാണ് താരം നേട്ടം സ്വന്തമാക്കിയത്.
 
വെറും 139 ഇന്നിങ്സുകളിൽ നിന്നാണ് സ്മിത്ത് 7,500 റൺസ് സ്മിത്ത് സ്വന്തമാക്കിയത്. ഇന്ത്യയുടെ മുൻ ഇതിഹാസ ഓപ്പണർമാരായിരുന്ന സച്ചിൻ ടെൻഡുൽക്കറും വിരേന്ദർ സെവാഗും പങ്കിട്ടിരുന്ന റെക്കോർഡാണ് സ്മിത്ത് മറികടന്നത്. 144 ഇന്നിങ്സുകളിൽ നിന്നായിരുന്നു സച്ചിനും സെവാഗും 7,500 റൺസ് തികച്ചത്. മുന്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ഗാരി സോബേഴ്‌സ് (147 ഇന്നിങ്‌സ്), ശ്രീലങ്കയുടെ കുമാര്‍ സങ്കക്കാര (147), ഇന്ത്യയുടെ രാഹുല്‍ ദ്രാവിഡ് (148) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളിലുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍