അമിത് ഷായ്‌ക്ക് കാൻസറെന്ന് വ്യാജ ട്വീറ്റ്: ഗുജറാത്തിൽ നാല് പേർ പിടിയിൽ

Webdunia
ശനി, 9 മെയ് 2020 (17:46 IST)
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പേരിലുള്ള വ്യാജ ട്വീറ്റ് പ്രചരിപ്പിച്ചതിന് നാല് പേരെ ഗുജറാത്തിൽ പിടികൂടി.അഹമദാബാദ് പോലീസ് ഇവരെ പിടികൂടിയതായി വാർത്താ ഏജൻസിയായ എ എൻ ഐ ആണ് റിപ്പോർട്ട് ചെയ്‌തത്.
 
കഴിഞ്ഞദിവസം മുതലാണ് അമിത് ഷായ്ക്ക് കാന്‍സറാണെന്ന വ്യാജ ട്വീറ്റും അതിന്റെ സ്‌ക്രീന്‍ഷോട്ടുകളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇത് ഔദ്യോഗിക അക്കൗണ്ടിൽ നിന്നുള്ള ട്വീറ്റെന്ന വ്യാജേനയാണിത് ഫേസ്‌ബുക്കിലും വാട്‌സാപ്പ് ഗ്രൂപ്പുകളിലും പ്രചരിച്ചത്.
 
തനിക്ക് കാൻസറാണെന്നും മുസ്ലീം സമുദായത്തിലുൾപ്പടെയുള്ളവർ തനിക്ക് വേണ്ടി പ്രാർഥിക്കണമെന്നുമായിരുന്നു ട്വീറ്റിൽ ഉണ്ടായിരുന്നത്.തുടര്‍ന്ന് ട്വിറ്ററില്‍ അമിത് ഷാ കാന്‍സര്‍ എന്ന ഹാഷ് ടാഗ് ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടംനേടുകയും ചെയ്തു.ട്വീറ്റ് വൈറലായതോടെ ശനിയാഴ്ച്ച അമിത് ഷാ തന്നെ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article