കുടിയേറ്റ തൊഴിലാളികളുമായി സംസ്ഥാനത്തേക്ക് ട്രെയിൻ എത്താൻ പശ്ചിമ ബംഗാൾ സർക്കാർ അനുമതി നൽകാത്തതിനെ വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രി മമതാ ബാനർജിക്ക് കത്തയച്ചു.ട്രെയിനുകള്‍ക്ക് അനുമതി നല്‍കാത്തത് പശ്ചിമ ബംഗാളിലെ കുടിയേറ്റ തൊഴിലാളികളോടുള്ള അനീതിയാണെന്നും സർക്കാർ തൊഴിലാളികൾക്ക് കൂടുതൽ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണെന്നും കത്തിൽ പറയുന്നു.
കുടിയേറ്റക്കാരെ സംസ്ഥാനങ്ങളിൽ തിരിച്ചെത്തിക്കുന്ന വിഷയത്തിൽ കേന്ദ്രത്തിന് ബംഗാൾ സർക്കാരിൽ നിന്നും പ്രതീക്ഷിച്ച പിന്തുണ ലഭിക്കുന്നില്ല.രണ്ടര ലക്ഷത്തോളം കുടിയേറ്റക്കാരെ ലോക്ക്ഡൗണിനിടയില്‍ നാടുകളിലേക്കെത്താന്‍ കേന്ദ്രം സഹായിച്ചിച്ചിട്ടുള്ളതായും സംസ്ഥാനങ്ങളുടെ നിസ്സഹകരണം പ്രയാസമുണ്ടാക്കുമെന്നും ആഭ്യന്തര മന്ത്രി മുന്നറിയിപ്പ് നല്‍കി.കൊറോണ ബാധയുമായി ബന്ധപ്പെട്ട കണക്കുകളെ ചൊല്ലിയും വിഷയത്തിൽ ബംഗാൾ സംസ്ഥാന സർക്കാർ എടുത്ത നടപടികളെ സംബന്ധിച്ചും കേന്ദ്ര-പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നേരിട്ട് ഏറ്റുമുട്ടി വരുന്നതിനിടെയാണ് അമിത് ഷാ മമതാ ബാനര്‍ജിക്ക് കത്തയച്ചിരിക്കുന്നത്.