കൊവിഡ് 19: മരണം 2,70,707, രോഗബാധിതരുടെ എണ്ണം 39 ലക്ഷം കടന്നു

വെള്ളി, 8 മെയ് 2020 (07:36 IST)
ലോകത്താകമാനം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,70,707 ആയി. കോവിഡ് ബാധിച്ചവരുടെ എണ്ണം 39 ലക്ഷം കടന്നു. 39,16,201 പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിരിയ്ക്കുന്നത്. അമേരിക്കയിലും റഷ്യയിലും ബ്രസീലിലുമാണ് ഇപ്പോൾ രോഗവ്യാപനം ഏറ്റവുമധികം ഉള്ളത്. അമേരിക്കയിൽ മാത്രം മരണം 76,928 ആയി. 
 
കഴിഞ്ഞ ദിവസം മാത്രം 29,531 പേർക്കാണ് അമേരിക്കയിൽ പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗ ബാധിതരുടെ എണ്ണം 13 ലക്ഷത്തോട് അടുക്കുകയാണ്. 17,000 പേരുടെ നില ഗുരുതരമാണ് എന്നാണ് റിപ്പോർട്ടുകൾ. റഷ്യയിൽ ദിവസേന പതിനായിരത്തിൽ അധികം ആളുകൾക്കാണ് വൈറസ് ബാധ സ്ഥിരീകരിയ്ക്കുന്നത്. 1,77,160 പേർക്കാണ് റഷ്യൽ കൊവിഡ് സ്ഥിരീകരിച്ചിരിയ്ക്കുന്നത്. ബ്രസീലിൽ 9,188 പേർ രോഗബാധയെ തുടർന്ന് മരിച്ചു. ബ്രിട്ടണിൽ മരണസംഖ്യ 30,165 ആയി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍