കൊവിഡ് 19: 25,000 സ്വകാര്യ ഡോക്‌ടർമാരോട് ഉടൻ എത്താൻ ആവശ്യപ്പെട്ട് മഹാരാഷ്ട്ര സർക്കാർ

വ്യാഴം, 7 മെയ് 2020 (15:48 IST)
മുംബൈ:നഗരത്തിലെ സ്വകാര്യ ഡോക്‌ടർമാരോട് കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ആശുപത്രികളിൽ അടിയന്തിരമായി സേവനത്തിനെത്തണമെന്ന് മഹാരാഷ്ട്ര സർക്കാർ നിർദേശം. 55 വയസ്സിന് മുകളിൽ പ്രായമുള്ള ഡോക്ടർമാരെ ഇതിൽ നിൻനും ഒഴിവാക്കിയിട്ടുണ്ട്.ഡോക്ടര്‍മാര്‍ക്ക് ആവശ്യമായ സുരക്ഷാഉപകരണങ്ങളും മതിയായ പ്രതിഫലവും നല്‍കുമെന്ന് ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്(DMER)അറിയിച്ചു.ഡ്യൂട്ടിക്ക് ഹാജരാകാത്തവർക്കെതിരെ എപിഡെമിക് ഡിസീസ് ആക്ടിലെ ബന്ധപ്പെട്ട വകുപ്പുകളനുസരിച്ച് നടപടിയെടുക്കുമെന്നും ഡിഎംഇആര്‍ ഡയറക്ടര്‍ വ്യക്തമാക്കി.
 
വൈറസ് വ്യാപനത്തെ തുടർന്ന് മുംബൈയിലെ സ്വകാര്യ ക്ലിനിക്കുകൾ അടച്ചിട്ടിരിക്കുകയാണ്. സ്വകാര്യഡോക്ടര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തി താല്‍ക്കാലിക ഐസൊലേഷന്‍-ക്വാറന്റൈന്‍ സംവിധാനങ്ങളൊരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.ഇതിനായി 15 ദിവസത്തെ സേവനം നൽകാനാണ് സർകാർ ആവശ്യപ്പെട്ടിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍