Manmohan Singh Passes Away: ഇന്ത്യയുടെ മുന്‍ പ്രധാന മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായി മന്‍മോഹന്‍ സിങ് (92) അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്നാണ് അന്ത്യം. ആരോഗ്യനില മോശമായതിനെ തുടര്‍ന്നു ഇന്ന് വൈകിട്ട് മന്‍മോഹന്‍ സിങ്ങിനെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ വെച്ചാണ് മരണം സ്ഥിരീകരിച്ചത്.