24 മണിക്കൂറിനിടെ 95 മരണം, 3,320 പുതിയ കേസുകൾ, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 60,000 ലേക്ക്

ശനി, 9 മെയ് 2020 (09:50 IST)
രാജ്യത്ത് ആശങ്ക വർധിപ്പിച്ച് കൊവിഡ് ബാധിതരുടെ എണ്ണം അതിവേഗം വർധിയ്ക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,320 പേർക്കാണ് പുതിതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്താകെ രോഗബാധിതരുടെ എണ്ണം 59,662 ആയി. മരണ നിരക്കിലും വലിയ വർധനവാണ് ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം മാത്രം 95 പേർക്ക് ജീവൻ നഷ്ടമായി. 1,981 പേരാണ് ആകെ മരണപ്പെട്ടത്.
 
39,834 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 17,847 പേർ രോഗമുക്തി നേടി. രാജ്യത്ത് റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളിൽ അധികവും മുംബൈ, ഡല്‍ഹി, അഹമ്മദാബാദ്, പുണെ, താനെ, ഇൻൻഡോര്‍, ചെന്നൈ, ജയ്പുര്‍ എന്നീ നഗരങ്ങളിലാണ് ഇതിൽ തന്നെ 42 ശതമാനവും മുംബൈ, ഡല്‍ഹി, അഹമ്മദാബാദ് എന്നീ മൂന്ന് നഗരങ്ങളിലും. ലോക്ദഊൻ പ്രഖ്യാപിച്ചിട്ടും രോഗികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടാകുന്നത് വലിയ ആശങ്ക ജനിപ്പിയ്ക്കുന്നുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍