മരണനിരക്കിൽ ബ്രിട്ടനെക്കാൾ മുന്നിൽ, ആശങ്കയായി ഉജ്ജയിൻ

ശനി, 9 മെയ് 2020 (08:29 IST)
കൊവിഡ് പ്രതിരോധത്തിൽ രാജ്യത്ത് കീറാമുട്ടിയായി മാറുകയണ് മധ്യപ്രദേശിലെ ഉജ്ജയിൻ. ലോക രാജ്യങ്ങളെക്കാൾ വലിയ മരണനിരക്കാണ് ഇവിടെ രേഖപ്പെടുത്തുന്നത് എന്നതാണ് വലിയ ആശങ്കയ്ക്ക് വഴിവയ്ക്കുന്നത്. രാജ്യത്തെ കൊവിഡ് മരണനിരക്ക് 3.34 ശതമാനം മാത്രമാണ്. എന്നാൽ ഉജ്ജയിനിൽ ഇത് 19.54 ശതമാനമാണ്.
 
ഉജ്ജയിനിൽ കൊവിഡ് സ്ഥിരീകരിച്ച 220 പേരിൽ 62 പേരും മരിച്ചു. രാജ്യത്ത് ഏറ്റവുമധികം കൊവിഡ് ബാധ സ്ഥിരീകരിച്ചത് മുംബൈ, ഡൽഹി അഹമ്മദാബാാദ് എന്നീ നഗരങ്ങളിലാണ്. എന്നാൽ അവിടങ്ങളിൽ ഇത്ര വലിയ മരണനിരക്കില്ല. മുബൈയിൽ 3.91 ശതാമാനവും, അഹമ്മദാബാദിൽ 6.93 ശതമാനവും. ഡൽഹിയിൽ 1.08 ശതമാനവുമാണ് മരണനിരക്ക്. ലോകത്ത് ഏറ്റവുമധികം മരണനിരക്ക് റേഖപ്പെടുത്തുന്നത് ബ്രിട്ടണിലും ഫ്രാൻസിലുമാണ് 14 ശതമാനമാണ് ഇരു രാജ്യങ്ങളിലെയും മരണനിരക്ക്. 6.8 ശതമാനമാണ് ലോകത്തെ കൊവിഡ് മരണനിരക്ക് 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍