പ്രവാസികളുമായി ഇന്ന് മൂന്ന് വിമാനങ്ങൾ കൊച്ചിയിലെത്തും, ഐഎൻഎസ് ജലാശ്വ യാത്ര തിരിച്ചു

ശനി, 9 മെയ് 2020 (07:59 IST)
ഇന്ന് രാത്രിയും നാളെ പുലർച്ചെയുമായി മൂന്ന് വിമാനങ്ങൾ പ്രവാസികളുമായി കൊച്ചിയിലെത്തും. കുവൈത്ത്, മസ്കത്, ദോഹ എന്നിവിടങ്ങളിൽനിന്നുമാണ് മലയളികളുമായി വിമാനം എത്തുന്നത്ത്. ഇന്ന് രാവിലെ പത്തിന് കുവൈത്തിലേക്ക് പുറപ്പെടുന്ന വിമാനം രാത്രി 9.15ന് പ്രവസികളുമായി തിരികെയെത്തും.
 
രാത്രി 8.50നാണ് മസ്കത്തിൽനിന്നുമുള്ള വിമാനം എത്തുക. പുലർച്ചെ 1.40ഓടെ ദോഹയിൽനിന്നുമുള്ള വിമാനവും എത്തും. മെയ് 12 രാത്രി 7.10 ന് വന്ദേ ഭാരത് മിഷന്റെ ഭാഗമായ വിമാനം ദുബായിൽനിന്നും കണ്ണൂർ വിമാനത്താവളത്തിൽ ഇടങ്ങും. മാലി ദ്വീപിൽനിന്നുള്ള പ്രവാസികളൂമായി നാവിക സേനാ കപ്പൽ ഐഎസ്എസ് ജലാശ്വ വെള്ളീയാഴ്ച രാത്രി യാത്ര തിരിച്ചു. നാവിക സേനയുടെ മറ്റൊരു കപ്പലായ ഐഎൻഎസ് മഗർ നാളെ മാലി ദ്വീപിലെത്തും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍