Breaking News: ഗുരുതര ആരോപണവുമായി യുവനടി; ആരോപണവിധേയന്‍ കോണ്‍ഗ്രസ് നേതാവെന്ന് സൂചന

രേണുക വേണു

ബുധന്‍, 20 ഓഗസ്റ്റ് 2025 (20:10 IST)
Congress _ Kerala

Breaking News: പ്രമുഖ രാഷ്ട്രീയ നേതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവനടി. നേരത്തെ കേരളത്തിലെ ഒരു മാധ്യമസ്ഥാപനത്തില്‍ ജോലി ചെയ്ത ഈ യുവതി ആരോപണം ഉന്നയിച്ചിരിക്കുന്ന യുവ കോണ്‍ഗ്രസ് നേതാവിനെതിരെയാണെന്നാണ് സൂചന. 
 
വളരെ പ്രധാനപ്പെട്ട അധികാരസ്ഥാനത്ത് ഇരിക്കുന്ന നേതാവില്‍ നിന്ന് തനിക്കു ദുരനുഭവം ഉണ്ടായെന്നാണ് നടി മാധ്യമങ്ങളോടു വെളിപ്പെടുത്തിയത്. തനിക്കു അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും മോശമായി പെരുമാറിയെന്നും നടി ആരോപിച്ചു. എന്നാല്‍ യുവനേതാവിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. ആരോപണം ഉന്നയിച്ച നടി കോണ്‍ഗ്രസ് പാര്‍ട്ടിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. 
' ഞാന്‍ പറഞ്ഞല്ലോ, അയാള്‍ക്കു 'ഹൂ കെയേഴ്സ്' എന്നൊരു ആറ്റിറ്റിയൂഡാണ്. എനിക്ക് വലിയ അടുപ്പവും സ്നേഹവുമുള്ള പ്രസ്ഥാനമാണ് അത്. അതുകൊണ്ടാണ് പ്രസ്ഥാനത്തിന്റെ പേര് പറയാത്തത്. ഈ പ്രസ്ഥാനത്തിലെ പല നേതാക്കളോടും ഇക്കാര്യം പരാതിപ്പെട്ടിട്ടുണ്ട്. ഈ പ്രസ്ഥാനത്തിലുള്ള നേതാക്കളുടെ ഭാര്യമാര്‍ക്കും പെണ്‍മക്കള്‍ക്കും വരെ ഇയാളില്‍ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞു. സ്ത്രീകളൊക്കെ തന്നെയാണല്ലോ ഇവരെ വോട്ട് ചെയ്തു ജയിപ്പിക്കുന്നത്, അതും റീല്‍സും മറ്റുള്ളതുമൊക്കെ നോക്കിയിട്ട്. ശക്തമായ നടപടിയെടുക്കണമെന്നാണ് ആവശ്യം. നേതാക്കളോടു പരാതിപ്പെടുമെന്ന് പറഞ്ഞപ്പോഴും ഇയാളുടെ സ്വഭാവത്തില്‍ മാറ്റമുണ്ടായില്ല. 'നീ പോയി പറ, പോയി പറ' എന്നൊരു മനോഭാവം ആയിരുന്നു,' പരാതിക്കാരി പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍