സീരിയല്‍ നടിയുടെ പരാതിയില്‍ നടന്മാര്‍ക്കെതിരെ ലൈംഗിക അതിക്രമത്തിന് കേസ്

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 26 ഡിസം‌ബര്‍ 2024 (20:47 IST)
സീരിയല്‍ നടിയുടെ പരാതിയില്‍ നടന്മാര്‍ക്കെതിരെ ലൈംഗിക അതിക്രമത്തിന് കേസ്. സീരിയല്‍ ചിത്രീകരണത്തിനിടെ ഉപദ്രവിച്ചെന്ന് ആരോപിച്ചാണ് നടി പരാതിപ്പെട്ടത്. കൊച്ചി ഇന്‍ഫോപാര്‍ക്ക് പോലീസാണ് സംഭവത്തില്‍ കേസ് എടുത്തിരിക്കുന്നത്. ജനപ്രിയ സീരിയലിലെ 2 നടന്മാര്‍ക്കെതിരെയാണ് പരാതി. ഇതേ സീരിയലില്‍ അഭിനയിക്കുന്ന നടിയാണ് പരാതി നല്‍കിയിരിക്കുന്നത്.
 
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ നടി മൊഴി കൊടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്‍ഫോപാര്‍ക്ക് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. സീരിയല്‍ ഷൂട്ടിംഗിനിടെ നടന്‍മാര്‍ മോശമായി പെരുമാറിയെന്നും ലൈംഗികാതിക്രമത്തിന് താന്‍ ഇരയായെന്നുമാണ് നടിയുടെ പരാതി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍