തൃശ്ശൂരില്‍ വന്‍ കവര്‍ച്ച. വീട് കുത്തിത്തുറന്ന് മോഷ്ടിച്ചത് 30 പവന്‍ സ്വര്‍ണം. തൃശൂര്‍ കുന്നംകുളത്താണ് സംഭവം. റിട്ടയേര്‍ഡ് അധ്യാപിക പ്രീതയുടെ വീട്ടിലാണ് മോഷണം നടത്തുന്നത്. മുറിയിലെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണ്ണമാണ് മോഷ്ടിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. മോഷണം നടക്കുമ്പോള്‍ പ്രീത മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.