തൃശ്ശൂരില്‍ വീട് കയറി ആക്രമണം; രണ്ട് യുവാക്കള്‍ കുത്തേറ്റ് മരിച്ചു

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 26 ഡിസം‌ബര്‍ 2024 (10:21 IST)
തൃശ്ശൂരില്‍ വീട് കയറി ആക്രമണത്തില്‍ രണ്ട് യുവാക്കള്‍ കുത്തേറ്റ് മരിച്ചു. തൃശൂര്‍ കൊടകരയിലാണ് സംഭവം. കല്ലിങ്ങുപുറം വീട്ടില്‍ 29 കാരനായ സുജിത്ത് മഠത്തില്‍ പറമ്പില്‍ 28 കാരനായ അഭിഷേക് എന്നിവരാണ് മരിച്ചത്. അഭിഷേകും മറ്റു രണ്ടുപേരും ചേര്‍ന്ന് സുജിത്തിനെ വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. കുത്തേറ്റ സുജിത്ത് പ്രതിരോധിക്കുന്നതിനിടയാണ് അഭിഷേകം കുത്തേറ്റത്.
 
കഴിഞ്ഞദിവസം രാത്രി പതിനൊന്നര മണിക്കായിരുന്നു സംഭവം. ഹരീഷ്, വിവേക് എന്നിവര്‍ക്കൊപ്പമാണ് അഭിഷേക് സുജിത്തിന്റെ വീട്ടില്‍ ആക്രമണം നടത്താന്‍ എത്തിയത്. നാലുവര്‍ഷം മുമ്പ് ക്രിസ്മസ് രാത്രിയില്‍ വിവേകിനെ സുജിത്ത് കുത്തിയിരുന്നു. ഇതിന്റെ പ്രതികാരം വീട്ടാനായിരുന്നു വീടു കയറി ആക്രമണം നടത്തിയത്.
 
സുജിത്തിന്റെ മൃതദേഹം ചാലക്കുടി സ്വകാര്യ ആശുപത്രിയിലും അഭിഷേകിന്റെ മൃതദേഹം കൊടകര സ്വകാര്യ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍