സംസ്ഥാനത്ത് ഇന്ന് രണ്ട് പേർക്ക് കൂടി കൊവിഡ്, ഒരാൾക്ക് രോഗമുക്തി

Webdunia
ശനി, 9 മെയ് 2020 (17:22 IST)
സംസ്ഥാനത്ത് ഇന്ന് രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ.വിദേശത്ത് നിന്നും കഴിഞ്ഞ ദിവസം വിമാനത്തിൽ എത്തിയ രണ്ട് പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്, ഒരാൾ കോഴിക്കോടും ഒരാൾ കൊച്ചിയിലും ചികിത്സയിലാണ്.ദുബായിൽ നിന്നും കോഴിക്കോടേക്ക് വന്ന വിമാനത്തിലും അബുദാബിയിൽ നിന്ന് കൊച്ചിയിലെത്തിയ വിമാനത്തിലും ഉണ്ടായിരുന്നവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
 
അതേസമയം സംസ്ഥാനത്ത് ചികിത്സയിലായിരുന്ന ഒരാളുടെ പരിശോധനാഫലം നെഗറ്റീവായി.നിലവിൽ 17 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. നിലവിൽ സംസ്ഥാനത്ത് 23930 പേർ നിരീക്ഷണത്തിലാണ് ഇതിൽ 23,596 പേർ വീടുകളിലും 334 പേർ ആശുപത്രികളിലുമാണ്. ഇന്ന് 123 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആകെ 36648 സാമ്പിളുകളാണ് പരിശോധനയ്‌ക്ക് അയച്ചത്. ഇതിൽ 36002 എണ്ണവും നെഗറ്റീവാണ്.മുൻഗണനാ വിഭാഗത്തിലെ 3475 സാമ്പിളുകൾ ശേഖരിച്ചതിൽ 3231 എണ്ണം നെഗറ്റീവാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article