നെയ്യാറ്റിന്‍കരയില്‍ വീടിനുള്ളിലിരുന്ന യുവാവ് ഇടിമിന്നലേറ്റ് മരിച്ചു; സഹോദരന്‍ ആശുപത്രിയില്‍

ജോര്‍ജി സാം
ശനി, 9 മെയ് 2020 (16:57 IST)
വീടിനുള്ളില്‍ കട്ടിലില്‍ കിടക്കുകയായിരുന്ന യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. നെയ്യാറ്റിന്‍കര അരുവിയോട് സ്വദേശി സുജിന്‍(25) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം മിന്നലേറ്റ് അബോധാവസ്ഥയിലായ സുജിനെ ഉടന്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
 
സുജിന്റെ സഹോദരന്‍ വിജിന്‍ മിന്നലേറ്റ് ചികിത്സയിലാണ്. സുജിന്റെ മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. അതേസമയം ഇന്നലെ പാറശാല പൊഴിയൂര്‍ കടല്‍ത്തീരത്ത് വല നെയ്യുകയായിരുന്ന അച്ഛനും മകനും ഇടിമിന്നലില്‍ പരിക്കേറ്റു. പരുത്തിയൂര്‍ പുതുവല്‍ പുരയിടത്തില്‍ സില്‍വസ്റ്റര്‍ (44), മകന്‍  ഇഗ്നേഷ്യസ് (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ സില്‍വസ്റ്ററിന്റെ നില ഗുരുതരമായതിനാല്‍ ഇയാളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article