നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ടിഎംസി ദേശീയ ജനറല്‍ സെക്രട്ടറിയും മമത ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജിയാണ് പി വി അന്‍വറിന് അംഗത്വം നല്‍കിയത്. കേരള സിപിഎമ്മിനോടും മുഖ്യമന്ത്രി പിണറായി വിജയനോടും യുദ്ധം പ്രഖ്യാപിച്ച പി വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക് പോകുമെന്ന തരത്തില്‍ ചര്‍ച്ചകളും മറ്റും പുരോഗമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭാഗമായത്.