മധ്യപ്രദേശിലെ ഒരു സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ് മുന്നില്‍. ഹിമാചല്‍ പ്രദേശില്‍ മൂന്ന് സീറ്റില്‍ കോണ്‍ഗ്രസാണ് മുന്നില്‍. ഒരിടത്ത് ബിജെപിയും മുന്നിട്ട് നില്‍ക്കുന്നു. പശ്ചിമബംഗാളില്‍ മൂന്നിടത്ത് തൃണമൂലാണ് മുന്നില്‍. ഉത്തരാഖണ്ഡില്‍ 2 സീറ്റില്‍ കോണ്‍ഗ്രസും ബീഹാറില്‍ ഒരിടത്ത് ജെഡിയുവും മുന്നേറുന്നു. തമിഴ്നാട്ടിലെ വിക്രംമാണ്ടിയില്‍ ഡിഎംകെ സ്ഥാനാര്‍ഥിയാണ് ലീഡ് ചെയ്യുന്നത്. രാവിലെ 11 മണിവരെയുള്ള ഫലസൂചനകളാണ് പുറത്തുവന്നിരിക്കുന്നത്.