കൂടുതൽ പ്രീമിയം, സ്വിഫ്റ്റ് 2020 സ്പോർട്ട്

ശനി, 9 മെയ് 2020 (12:53 IST)
ഇന്ത്യൻ വിപണിയിക് സ്വിഫ്റ്റിനോളം വിജയകരമായ ഒരു ഹാച്ച്‌ബാക്ക് ഒരുപക്ഷേ ഉണ്ടായിരിയ്ക്കില്ല. വാഹനത്തിന്റെ സ്പോർട്ട് പതിപ്പും നിരവധിപേർ സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ സ്പോർട്ട് പതിപ്പിന് മിഡ്‌-‌ലൈഫ് ഫെയ്സ്‌ലിഫ്റ്റ് പതിപ്പ് എത്തുകയാണ്. കൂടിതൽ സ്പോർട്ടീവ് എന്ന് തോന്നിയ്ക്കുന്ന്തിനായി ഡിസൈനിലും നിറങ്ങളിലുമാണ് കൂടുതൽ മാറ്റങ്ങൾ ഉണ്ടാവുക. എന്നാൽ വാഹനം ഇന്ത്യൻ വിപണിയിൽ എപ്പോൾ എത്തുമെന്ന കാര്യത്തിൽ വ്യക്തതയില്ല. 
 
ഫ്ലേം ഓറഞ്ച്, സ്പീഡി ബ്ലൂ, അബ്ലേസ് റെഡ് എന്നി പുതിയ നിറങ്ങളിൽ വഹനം ലഭ്യമയിരിയ്ക്കും. സുരക്ഷയിലാണ് കൂടുതൽ മാറ്റങ്ങൾ. ബ്ലൈൻഡ്-സ്പോട്ട് മോണിറ്ററിംഗ്, റിയർ ക്രോസ്-ട്രാഫിക് അലേർട്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, ഹീറ്റഡ് മിററുകൾ എന്നിവ സ്റ്റാൻഡേർഡായി തന്നെ ലഭിക്കും. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ സംവിധാനവും വാഹനത്തിൽ ഒരുക്കും. ഇന്റീരിയറിൽ പുതിയ ഡിജിറ്റൽ സ്പീഡോ ക്ലസ്റ്ററും വാഗ്‌ദാനം ചെയ്യും, 138 ബിഎച്ച്‌പി കരുത്തും 230 എൻഎം റൊർക്കും സൃഷ്ടിക്കുന്ന 1.4 ലിറ്റർ ടർബോചാർജ്‌ഡ് പെട്രോൾ എഞ്ചിനിനാണ് വാഹനത്തിന്റെ കരുത്ഥുപകരുന്നത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍