ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് നേരെയുണ്ടായ ബോംബ് ഭീഷണിക്ക് പിന്നില്‍ പന്ത്രണ്ടാം ക്ലാസുകാരനാണെന്ന് പോലീസ്. പരീക്ഷ പേടി മൂലം പരീക്ഷകള്‍ റദ്ദാക്കാന്‍ സ്‌കൂളുകള്‍ക്ക് നേരെ വ്യാജ ബോംബ് ഭീഷണി മുഴക്കുകയായിരുന്നു. സംഭവത്തില്‍ വിദ്യാര്‍ത്ഥിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ആറു തവണ ബോംബ് ഭീഷണി മുഴക്കിയുള്ള ഈമെയിലുകളാണ് സ്‌കൂളുകള്‍ക്ക് ലഭിച്ചത്.