കനത്ത മൂടല്‍മഞ്ഞും അന്തരീക്ഷ മലിനീകരണവും മൂലം ഡല്‍ഹിയില്‍ നൂറോളം വിമാനങ്ങള്‍ വൈകി. ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് നൂറോളം വിമാനങ്ങള്‍ വൈകിയത്. അന്തരീക്ഷം തെളിഞ്ഞുകാണാന്‍ കഴിയാത്ത സാഹചര്യത്തിലാണ് വിമാനങ്ങള്‍ വൈകിയത്. ഗാസിയാബാദ്, നോയിഡ എന്നിവിടങ്ങളിലാണ് സ്ഥിതി രൂക്ഷം. വരും ദിവസങ്ങളില്‍ രാജ്യതലസ്ഥാനത്ത് കാലാവസ്ഥ വളരെ മോശമാകാന്‍ സാധ്യതയുണ്ടെന്നും താപനില ആറ് ഡിഗ്രി സെല്‍ഷ്യസിലേക്ക് എത്താന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.